പ്രചരണത്തിന് നവമാധ്യമങ്ങളെ കൂട്ടുപിടിച്ച് സ്ഥാനാര്‍ഥികള്‍
ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിച്ച് ഫേസ്ബുക്കിലെ താരങ്ങളാവുകയാണ് സിറ്റിംഗ് എംഎല്‍എമാരായ സ്ഥാനാര്‍ത്ഥികള്‍
തെരഞ്ഞെടുപ്പില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ നവമാധ്യമങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് കൂട്ട്. ഇക്കുറി പ്രൊഫഷണല്‍ മികവോടെ മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിച്ച് ഫേസ്ബുക്കിലെ താരങ്ങളാവുകയാണ് സിറ്റിംഗ് എംഎല്‍എമാരായ സ്ഥാനാര്‍ത്ഥികള്‍.
കൈത്തറി മേഖലയെ കുറിച്ച് പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയാണെന്ന് തെറ്റിദ്ധരിക്കേണ്ട.സംഗതി അഴീക്കോട് മണ്ഡലത്തിലെ എംഎല്‍എ കെ. എം ഷാജിയുടെ വികസന നേട്ടങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രമാണ്. ഇതു കൊണ്ടൊന്നും തീര്‍ന്നില്ല. പരസ്യ ചിത്രങ്ങളെ പോലും തോല്‍പ്പിക്കുന്ന വിധമാണ് മറ്റു ചില ചിത്രങ്ങള്‍. വോട്ട് ചോദിച്ച് ജനങ്ങളിലേക്കിറങ്ങുമ്പോള്‍ ചെയ്ത കാര്യങ്ങളും ജനങ്ങളിലേക്ക് എത്തണമല്ലോ. അതിനാണ് ഈ വഴി. കോഴിക്കോട് നോര്‍ത്തിലെ എംഎല്‍എ എ.പ്രദീപ് കുമാറും ഇക്കാര്യത്തില്‍ മോശക്കാരനല്ല. നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഫേസ്ബുക്ക് പേജ് നിറയെ. ഫേസ്ബുക്കില്‍ എന്നും നിറഞ്ഞ സാന്നിധ്യമായ വി.ടി ബല്‍റാമും തരംഗമാകുന്നുണ്ട്.