ഹാദിയയുടെ പിതാവിന്‍റെ ആരോപണം അടിസ്ഥാനരഹിതം -രാഹുൽ ഈശ്വർ...

Update: 2018-05-12 13:02 GMT
Editor : admin
ഹാദിയയുടെ പിതാവിന്‍റെ ആരോപണം അടിസ്ഥാനരഹിതം -രാഹുൽ ഈശ്വർ...
Advertising

ഹാദിയ കേസിനെ ഹിന്ദു തീവ്രസ്വഭാവക്കാർ മറ്റു രീതിയിലാക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

ഹാദിയയുടെ വീട്ടിലെത്തി അനുവാദം കൂടാതെയാണ്​ താൻ ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിച്ചതെന്ന പിതാവ്​ അശോക​ന്‍റെ ആരോപണം​ അടിസ്ഥാനരഹിതമെന്ന്​ ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ. അനുവാദമില്ലാതെ വിഡിയോ എടുത്തെന്നാരോപിച്ച്​ ഹാദിയയുടെ പിതാവ്​ അശോകൻ വൈക്കം പൊലീസിൽ നൽകിയ പരാതി​ സ്വാഗതം ചെയ്യുന്നു. പരാതി നൽകാൻ പ്രേരിപ്പിച്ചത്​​ കുടുംബത്തിലെ രണ്ടുപേരാണ്​. താൻ ചിത്രീകരിച്ച വിഡിയോ, ഒാഡിയോ ക്ലിപ്പുകൾ​ അന്വേഷണച്ചുമതലയുള്ള റിട്ട. ജസ്​റ്റിസ്​ ആർ.വി. രവീന്ദ്രന്​ സമർപ്പിക്കുമെന്നും രാഹുൽ ഇൗശ്വർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഫോ​േട്ടായും വിഡിയോയും പകർത്തിയത്​ അശോക​​ന്‍റെ സാന്നിധ്യത്തിലാണ്​. ദേശീയ മാധ്യമങ്ങളിൽ ഉൾ​പ്പെടെ ഇതുസംബന്ധിച്ച്​ വാർത്ത വന്നതിൽ അദ്ദേഹം​ സംതൃപ്​തി അറിയിച്ചിരുന്നു. ഹാദിയയുടെ അമ്മയുടെ ഒന്നരമിനിറ്റ്​ കരച്ചിൽ കേൾക്കാത്തവരാണ്​ 18 സെക്കൻഡ്​ വിഡിയോയെക്കുറിച്ച്​ പറയുന്നത്​. തട്ടമിട്ട്​ വിഡിയോയിൽ ഹാദിയ പ്രത്യക്ഷപ്പെട്ടതും അവളുടെ നിലപാട്​ സമൂഹത്തിൽ അറിയിച്ചതുമാണ്​ ഹിന്ദു തീവ്രസ്വരക്കാരെ പ്രകോപിപ്പിച്ചത്​.രണ്ടു മാസമായി ഹാദിയയുടെ വീട്ടിൽ പോകുന്നു. വിഡിയോ എടുക്കാൻ ​പൊലീസിനോട്​ അനുമതി ചോദിച്ചിരുന്നു. വീട്ടുകാരുടെ അനുവാദം ഉണ്ടെങ്കിൽ എടുക്കാമെന്നാണ്​ പറഞ്ഞത്​. വിഡിയോ എടുത്തതിന്​ തനിക്കും ഭാര്യക്കും​ രണ്ടു ദിവസം മുമ്പ്​ ഭീഷണിയുണ്ടായി. അതിനെതിരെ പരാതി നൽകിയിട്ടുണ്ട്​.

ഹിന്ദു, മുസ്​ലിം സംഘടനകളിലെ തീവ്രവിഭാഗക്കാർ ഇൗ വിഷയം മുതലെടുക്കുകയാണ്​. ഹജ്ജ്​ കമ്മിറ്റിയുടെയും ജമാഅത്തെ ഇസ്​ലാമിയുടെയും പരിപാടികളിൽ പ​െങ്കടുത്തതിനും മഅ്​ദനിയെ സന്ദർശിച്ചതിനും തനിക്ക്​ ഭീഷണി നേരിട്ടു. എന്നാൽ, ഉമ്മാക്കി കാണിച്ച്​ ​വിരട്ടാമെന്ന്​ ആരും കരുതേണ്ട. ഹാദിയ കേസിനെ ഹിന്ദു തീവ്രസ്വഭാവക്കാർ മറ്റു രീതിയിലാക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News