റബ്ബര്‍ കര്‍ഷകര്‍ക്കായുള്ള സബ്സിഡി വിതരണം അവതാളത്തില്‍
റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി വിതരണം അവതാളത്തില്‍.
റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി വിതരണം അവതാളത്തില്‍. സബ്സിഡി തുക അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ആയെന്ന് കാണിച്ച് കര്‍ഷകര്‍ക്ക് മെസേജ് ലഭിച്ചെങ്കിലും ബാങ്കിലെത്തിയ കര്‍ഷകര്‍ക്ക് നിരാശയായിരുന്നു ഫലം. തുക വന്നിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ മറുപടി. രജിസ്റ്റര്‍ ചെയ്തെങ്കിലും നിരവധി പേര്‍ക്ക് ഇപ്പോഴും സബ്സിഡി ലഭിച്ചിട്ടില്ല.
റബ്ബര്‍ വിലയിടിഞ്ഞതോടെ കര്‍ഷകരെ സഹായിക്കാനായാണ് സര്‍ക്കാര്‍ സബ്‌സിഡി ഏര്‍പ്പെടുത്തിയത്. റബ്ബര്‍ ബോര്‍ഡ് അതാത് ദിവസം പ്രഖ്യാപിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം സബ്സിഡിയായി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കും. സബ്സിഡി തുക രണ്ടാഴ്ചയിലൊരിക്കല്‍ കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടില്‍ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യഘട്ടമായി സബ്‌സിഡി നല്‍കാന്‍ കോടികള്‍ അനുവദിച്ചെങ്കിലും പണം ലഭിച്ച കര്‍ഷകര്‍ കുറവാണ്. ഉദ്പാദന ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ തുച്ഛമായ പണമാണ് സബ്‌സിഡി ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കുക. അതാകട്ടെ കൃത്യമായി നല്‍കുന്നുമില്ല.