ജാമ്യം തേടി ദിലീപ് നാളെ ഹൈക്കോടതിയെ സമീപിക്കും
Update: 2018-05-12 04:31 GMT
ദിലീപിന്റെ ജാമ്യഹരജി ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യാപേക്ഷയുമായി നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ദിലീപിന്റെ ജാമ്യഹരജി ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.
ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയില്ലെന്നും നിലവിലെ സാഹചര്യത്തില്‍ ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി കണ്ടെത്തി. കൂട്ടബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയതിനാലാണ് ജാമ്യം നിഷേധിച്ചത്. 20 വര്‍ഷം മുതല്‍ ആജീവനാന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ഇത്തരം കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്നും കോടതി നിരീക്ഷിച്ചു.