തൃശൂരില്‍ പ്രചരണവും ശക്തം
തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന തൃശ്ശൂര്‍ മണ്ഡലത്തില്‍ പ്രചാരണവും ശക്തമായി.
തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന തൃശ്ശൂര്‍ മണ്ഡലത്തില്‍ പ്രചാരണവും ശക്തമായി. പ്രചാരണരംഗത്ത് ആദ്യമെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ പദയാത്ര നടത്തുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണം സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്.
ജില്ലയില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ തൃശ്ശൂരില്‍ ഇരുമുന്നണികള്‍ക്കും സാധ്യതകളേറെയാണ്. നിലവില്‍ യുഡിഎഫിനൊപ്പമാണെങ്കിലും എല്‍ഡിഎഫിനെ വിജയിപ്പിച്ച ചരിത്രവുമുണ്ട് മണ്ഡലത്തിന്. ഒന്നാം വട്ടപ്രചാരണം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ രണ്ടാം ഘട്ടപ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ പദയാത്ര നടത്തുകയാണ്.
അതേസമയം പ്രചാരണരംഗത്ത് വൈകിയെത്തിയെങ്കിലും എല്‍ഡിഎഫിനൊപ്പം ഓടിയെത്താനായെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പത്മജ വേണുഗോപാല്‍ അവകാശപ്പെടുന്നത്. ആദ്യഘട്ടത്തില്‍ സ്ഥാപനങ്ങളും കടകളും കേന്ദ്രീകരിച്ചാണ് പത്മജുയുടെ പ്രവര്‍ത്തനം. മണ്ഡലത്തില്‍ പത്മജ മാത്രമാണ് ആദ്യദിവസം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
വീടുകള്‍ കേന്ദ്രീകരിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ബി ഗോപാലകൃഷ്ണന്‍റേയും പ്രചാരണം പുരോഗമിക്കുന്നത്.