വേങ്ങര ഫലം വിലയിരുത്താന്‍ ലീഗ് യോഗം 18ന്
വേങ്ങരയില്‍ ഭൂരിപക്ഷം കുറയാനിടയായ സാഹചര്യം ഗൌരവത്തോടെ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മുസ്‍ലിം ലീഗില്‍ ശക്തമായി.
വേങ്ങരയില്‍ ഭൂരിപക്ഷം കുറയാനിടയായ സാഹചര്യം ഗൌരവത്തോടെ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മുസ്‍ലിം ലീഗില്‍ ശക്തമായി. പ്രചരണത്തില്‍ ഉണ്ടായ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷനെ സമീപിച്ചിട്ടുണ്ട്. വേങ്ങര ഫലം ചര്‍ച്ച ചെയ്യാന്‍ 18ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും.
വേങ്ങരയില്‍ യുഡിഎഫിന്‍റെ വോട്ട് വിഹിതത്തില്‍ 7076 വോട്ടുകളുടെ കുറവുണ്ടായി. എല്‍ഡിഎഫിനാകട്ടെ 7793 വോട്ട് വര്‍ധിക്കുകയും ചെയ്തു. യുഡിഎഫ് പ്രതിപക്ഷത്തായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം കുറഞ്ഞത് രാഷ്ട്രീയ ജാഗ്രതയുടെ കുറവാണെന്ന വിമര്‍ശമാണ് പാര്‍ട്ടിയിലുള്ളത്.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആസൂത്രണപ്പിഴവുണ്ടായെന്ന അഭിപ്രായം പ്രമുഖ നേതാക്കള്‍ തന്നെ ഹൈദരലി തങ്ങളെ അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബുധനാഴ്ച പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ചുമതല ജില്ലാ കമ്മിറ്റിക്കോ മണ്ഡലം കമ്മിറ്റിക്കോ നല്‍കിയിരുന്നില്ല. ഇതില്‍ ജില്ലാ നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.