ട്രാന്‍സ്ജെന്‍ഡര്‍ ബില്ലിനെതിരെ പ്രതിഷേധം
Update: 2018-05-12 00:03 GMT
ബില്‍ പൂര്‍ണമായും കമ്യൂണിറ്റി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് പരാതി
ട്രാന്‍സ്ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്‍ 2016 പാര്‍ലമെന്‍റില്‍ പാസാക്കുന്നതിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം പ്രതിഷേധത്തിലേക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.
2016ലാണ് രാജ്യസഭയില്‍ ട്രാന്‍സ്ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്‍ കൊണ്ടുവന്നത്. ഇതില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ട് പുതിയ ബില്‍ കൊണ്ട് വരുന്നതിനെതിരെയാണ് പ്രതിഷേധം. ബില്‍ പൂര്‍ണമായും കമ്യൂണിറ്റി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഇവര്‍ പറയുന്നു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ അനിവാര്യമാണെന്നും അതിന് ശേഷം മാത്രമേ ബില്‍ പാസാക്കാവൂ എന്നുമാണ് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം പറയുന്നത്.