ലോക കേരള സഭയിൽ എ.കെ.ജിയെ അനുസ്മരിച്ച് പിണറായി
എ.കെ.ജി വിഭാവനം ചെയ്ത വഴികളിലൂടെയാണ് പാര്‍ലമെന്റ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോക കേരള സഭയിൽ എകെജിയെ അനുസ്മരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. എ.കെ.ജി വിഭാവനം ചെയ്ത വഴികളിലൂടെയാണ് പാര്‍ലമെന്റ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരിപ്പിടത്തിന്റെ പേരിൽ എം കെ മുനീർ ഇറങ്ങിപ്പോയത് കല്ലുകടിയായി.
എ.കെ.ജിക്കെതിരായ വി ടി ബൽറാമിന്റെ വിവാദ പരമാർശത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ജനാധിപത്യത്തിൽ പാർലമെന്റിന്റെ പ്രാധാന്യം സംബന്ധിച്ച എ കെ ജിയുടെ സങ്കൽപം തന്നെയാണ് നമ്മെ നയിക്കുന്നത്. അപദാനങ്ങളെക്കാൾ ജനവികാരം അലക്കിക്കേണ്ട ഇടമായിരുന്നു എ കെ ജി ക്ക് നിയമനിർമാണ സഭകൾ.
സീറ്റുകൾ ക്രമീകരിച്ചതിൽ അവഗണന കാട്ടി എന്ന് ആരോപിച്ചായിരുന്നു സഭ തുടങ്ങും മുമ്പ് എം.കെ മുനീർ ഇറങ്ങിപ്പോയത്. പ്രതിപക്ഷ ഉപനേതാവായ തനിക്ക് വ്യവസായികൾക്ക് പിന്നിലായി ഇരിപ്പിടം ഒരുക്കിയതിനാൽ എം എൽ എ ഹോസ്റ്റലിലേക്ക് മടങ്ങിയ മുനീറിനെ മുൻനിരയിൽ ഇരിപ്പിടം നൽകി അനുനയിപ്പിച്ചു.