സംസ്ഥാനത്തെ സ്ത്രീ പീഢനക്കേസുകളിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 5386 സ്ത്രീകള്‍ പീഢനത്തിനിരയായപ്പോള്‍ 48 പ്രതികള്‍ക്ക് മാത്രമാണ് ജയില്‍ശിക്ഷ ലഭിച്ചിരിക്കുന്നത്. ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് നിരവധി സര്‍ക്കാര്‍ ജീവനക്കാരും പീഢനക്കേസുകളില്‍ പ്രതികളാണ്.
സംസ്ഥാനത്തെ സ്ത്രീ പീഢനക്കേസുകളിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 5386 സ്ത്രീകള്‍ പീഢനത്തിനിരയായപ്പോള്‍ 48 പ്രതികള്‍ക്ക് മാത്രമാണ് ജയില്‍ശിക്ഷ ലഭിച്ചിരിക്കുന്നത്. ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് നിരവധി സര്‍ക്കാര്‍ ജീവനക്കാരും പീഢനക്കേസുകളില്‍ പ്രതികളാണ്.
പ്രതിഷേധങ്ങളും ആക്ഷേപങ്ങളും ഉണ്ടാകുമ്പോള്‍ കണ്ണില്‍പ്പൊടിയിടുന്നതിന് ധൃതിപിടിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. എന്നാല്‍ പ്രതിഷേധം കെട്ടടങ്ങുന്നതോടു കൂടി അന്വേഷണ ഉദ്യോഗസ്ഥരുടെ ആവേശവും തണുക്കും. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോഴുണ്ടാകുന്ന താത്പര്യം പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിക്കാത്തതാണ് ഇരകള്‍ക്ക് വിനയാകുന്നത്. സ്ത്രീ പീഢനത്തിനിരയായ 5386 പേരില്‍ 2741 ഉം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണന്ന് കണക്കുകള്‍ പറയുന്നു. പതിനെട്ടിനും, അന്‍പത് വയസ്സിനുമിടയിലുള 2558 സത്രീകള്‍ പീഢിപ്പിക്കപ്പെട്ടു. വൃദ്ധരായ 87 സത്രീകളും പീഢനത്തിനിരയായി. പല കേസുകളിലും പ്രതികളെ കണ്ടെത്തിയിട്ട് പോലുമില്ല. തിരുവനന്തപുരം റൂറല്‍ പോലീസിന്‍റെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ പീഢനക്കേസ് ചുമത്തിയിരിക്കുന്നത്, 564 എണ്ണം. കണക്കുകളില്‍ ഏറ്റവും പിന്നിലുളള കോഴിക്കോട് സിറ്റി പോലീസ് പരിധിയിലും 132 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1297 ആണ്‍കുട്ടികളും നാലുവര്‍ഷത്തിനിടെ പീഢനത്തിരയായിട്ടുണ്ട്.
പീഡനക്കേസുകളില്‍ സര്‍ക്കാര്‍ ജീവനക്കാരും പിന്നിലല്ല. വിദ്യാഭ്യാസ വകുപ്പിലെ ഇരുപതും,ആഭ്യന്തര വകുപ്പിലെ പത്ത് ഉദ്യോഗസ്ഥരും വിവിധ കേസുകളിലായി വിചാരണ നേരിടുന്നു. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, ട്രഷറി ജീവനക്കാരും പീഢനക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഇതിനെല്ലാം പുറമേ പുറമേ കേന്ദ്ര ഗവര്‍മെന്‍റ് ജീവനക്കാരായി കേരളത്തിലുള്ള ഉദ്യോഗസ്ഥരും വിവിധ പീഢനക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പല കേസുകളും പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കുന്നതായും പരാതിയുണ്ട്.