നാട്ടുകാരനായ മന്ത്രിയില്‍ നിന്നു പോലും നീതി ലഭിക്കാത്തത് വേദനയുണ്ടാക്കുന്നുവെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍
ആശ്വാസം പകരേണ്ടുന്നതിന് പകരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരിതബാധിതരെ പ്രയാസപ്പെടുത്തുകയാണെന്ന് പീഡിതജനകീയ മുന്നണി
നാട്ടുകാരനായ മന്ത്രിയില്‍ നിന്നു പോലും നീതി ലഭിക്കാത്തത് വേദനിപ്പിക്കുന്നതായി എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര പ്രവര്‍ത്തകരുടെ പ്രതിനിധിയായി സെല്ലിലെത്തിയ അംഗങ്ങളുടെ നിലപാടും ഇരകള്‍ക്ക് വിനയാവുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസങ്ങളുടെ ഏകോപനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്ലില്‍ 83 അംഗങ്ങളാണുള്ളത്. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ജനപ്രതിനിധികളും അംഗങ്ങളാണ്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര പ്രവര്‍ത്തകരെ സെല്ലില്‍ തുടക്കത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിന് ശേഷമാണ് സമര പ്രവര്‍ത്തകരുടെ പ്രതിനിധികളെ കൂടി സെല്ലില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സമര പ്രവര്‍ത്തകരുടെ പ്രതിനിധികളായി സെല്ലിലെത്തിയ പലരും കൃത്യമായി യോഗത്തില്‍ സംബന്ധിക്കാറില്ല. പങ്കെടുത്താല്‍ തന്നെ ദുരിതബാധിതരുടെ വിഷയങ്ങളില്‍ മൌനം പാലിക്കുന്നു.
ആശ്വാസം പകരേണ്ടുന്നതിന് പകരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരിതബാധിതരെ പ്രയാസപ്പെടുത്തുകയാണെന്ന് പീഡിതജനകീയ മുന്നണി ആരോപിച്ചു. പ്രശ്നം പരിഹരിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ശ്രമിക്കുന്നില്ലെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആരോപണം.