വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ് ഐ ദീപകിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
പത്തു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നതെങ്കിലും നാലുദിവസമാണ് പറവൂര്‍ മുന്‍സിഫ് അനുവദിച്ചത്.
വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന എസ്‌ഐ ദീപകിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസമാണ് കസ്റ്റഡി കാലാവധി. അതേസമയം കൂടുതല്‍ പൊലീസുകാര്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന കേസിലെ ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിലെ അന്വേഷണ നടപടികള്‍ വോഗത്തിലാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെ ഡിജിപി കൊച്ചിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കേസിലെ നാലാം പ്രതി എസ്‌ഐ ദീപക്കിനെ കസ്റ്റഡിയില്‍ വാങ്ങിയത്.
പത്തു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നതെങ്കിലും നാലുദിവസമാണ് പറവൂര്‍ മുന്‍സിഫ് അനുവദിച്ചത്. അതേസമയം കേസില്‍ സിബിഐ അന്വേഷണത്തിനായി ഏതറ്റംവരെയും പോകുമെന്ന് ശ്രീജിത്തിന്റെ കുടുംബം പ്രതികരിച്ചു. ഇതിനിടെ എസ്‌ഐക്കും ആര്‍ടിഎഫുകാര്‍ക്കും പുറമേ കൂടുതല്‍ പോലീസുകാര്‍ ശ്രീജിത്തിനെ മര്‍ദിച്ചുവെന്ന ദൃക്‌സാക്ഷികളുടെ ആരോപണവും പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.