താല്‍ക്കാലിക ജീവനക്കാരുടെ ഡെപ്പോസിറ്റ് തുക കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ തിരിച്ചനല്‍കി‌യില്ല

Update: 2018-05-12 13:27 GMT
Editor : admin
താല്‍ക്കാലിക ജീവനക്കാരുടെ ഡെപ്പോസിറ്റ് തുക കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ തിരിച്ചനല്‍കി‌യില്ല
Advertising

നാലായിരത്തോളം താല്‍ക്കാലിക ജീവനക്കാരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് താല്‍ക്കാലിക നിയമനത്തിന് ഡെപ്പോസിറ്റ് തുകയായി കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ സ്വരൂപിച്ചത്.

Full View

താല്‍ക്കാലിക ജീവനക്കാരില്‍ നിന്ന് വാങ്ങിയ ഡെപ്പോസിറ്റ് തുക ജീവനക്കാര്‍ ജോലി മതിയാക്കിയിട്ടും കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ തിരിച്ച് നല്‍കുന്നില്ലെന്ന് പരാതി. നാലായിരത്തോളം താല്‍ക്കാലിക ജീവനക്കാരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് താല്‍ക്കാലിക നിയമനത്തിന് ഡെപ്പോസിറ്റ് തുകയായി കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ സ്വരൂപിച്ചത്.

കണ്‍സ്യൂമര്‍ ഫെഡിനെ കീഴിലെ വിദേശ മദ്യശാലകള്‍, ത്രിവേണി, നന്‍മ സ്റ്റോറുകള്‍ എന്നിവിടങ്ങളിലെ താല്‍ക്കാലിക നിയമനത്തിനാണ് സെക്യൂരിറ്റി എന്ന നിലയില്‍ ഡെപ്പോസിറ്റ് തുക വാങ്ങിയത്. പതിനായിരം മുതല്‍ പതിനയ്യായിരം രൂപ വരെ ഇങ്ങനെ ഡെപ്പോസിറ്റ് വാങ്ങിയിട്ടുണ്ട്. ദിവസം 300 രൂപയായിരുന്നു ഇവരുടെ വേതനം. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് ജോലി സമയം.

ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ജോലിഭാരം കൂടുതലാണെങ്കിലും പലരും സെക്യൂരിറ്റി തുക നല്‍കി കുറഞ്ഞ വേതനത്തിന് ജോലിയില്‍ പ്രവേശിച്ചത്. ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ ഇവരില്‍ പലരും ജോലി മതിയാക്കി. രണ്ടര വര്‍ഷം മുന്‍പ് ജോലി മതിയാക്കിയ തനിക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് കൊയിലാണ്ടിയിലെ നന്‍മ ത്രിവേണി സ്റ്റോര്‍ ജീവനക്കാരനായിരുന്ന അനൂപ് ദാസ് പറയുന്നു.

ഓഡിറ്റ് നടപടികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് സെക്യൂരിറ്റി തുക തിരിച്ച് നല്‍കാത്തതെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് അധികൃതരുടെ വിശദീകരണം. സെക്യൂരിറ്റി തുകയുടെ എത്രയോ ഇരട്ടി ‌ഇടനിലക്കാര്‍ക്ക് നല്‍കിയാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പലരും കണ്‍സ്യൂമര്‍ ഫെഡില്‍ താല്‍ക്കാലിക നിയമനം നേടിയതെന്നും സൂചനയുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News