നോമ്പിനെ വരവേറ്റ് കോഴിക്കോട് ഈത്തപ്പഴമേള
Update: 2018-05-12 11:38 GMT
വിശുദ്ധ ഈത്തപ്പഴമെന്നറിയപ്പെടുന്ന അല്‍ അജ്‍വ, ജോര്‍ദ്ദാനില്‍ നിന്നുളള ഈത്തപഴങ്ങളുടെ രാജാവ് മെഡ്ജോള്‍ എന്നിങ്ങനെ ഈത്തപ്പഴങ്ങളുടെ വൈവിധ്യമാണ് മേളയിലുളളത്.
രുചിവൈവിധ്യങ്ങളുടെ കലവറയാണ് കോഴിക്കോട് നടക്കുന്ന ഈത്തപ്പഴമേള. വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് കോഴിക്കോടന്‍സ് ബേക്കറിയാണ് മേള നടത്തുന്നത്.
വിശുദ്ധ ഈത്തപ്പഴമെന്നറിയപ്പെടുന്ന അല്‍ അജ്‍വ, ജോര്‍ദ്ദാനില്‍ നിന്നുളള ഈത്തപഴങ്ങളുടെ രാജാവ് മെഡ്ജോള്‍ എന്നിങ്ങനെ ഈത്തപ്പഴങ്ങളുടെ വൈവിധ്യമാണ് മേളയിലുളളത്.
1900രപയാണ് ഒരു കിലോ അല്‍ അജ്‍വയുടെ വില. അംബര്‍, ഇറാനിയന്‍ ഹാര്‍മ്മണി, ഷുക്ക്റി, ബിദിയ തുടങ്ങീ 40 ഇനങ്ങള്‍ മേളയിലുണ്ട്.
ഈത്തപ്പഴങ്ങള്‍ കൊണ്ടുളള അച്ചാര്‍, പായസം, ഹല്‍വ, ബിസ്ക്കറ്റ് , കേക്ക് എന്നിവ കൊണ്ടും സമ്പന്നമാണ് ഈത്തപ്പഴമേള.