സര്‍ക്കാരിനെ കുരുക്കി ഐസ്ക്രീമും ലോട്ടറിയും

Update: 2018-05-12 14:14 GMT
Editor : admin
Advertising

സര്‍ക്കാറിനെതിരെ വിഎസ് പരസ്യനിലപാടെടുത്തതോടെ ഇക്കാര്യത്തില്‍ സിപിഎമ്മിനും മുന്നിക്കകത്തും വലിയ ഭിന്നത മറനീക്കി....

ഐസ്ക്രീം-ലോട്ടറി കേസുകളിലെ സര്‍ക്കാര്‍ നിലപാട് എല്‍ഡിഎഫിനും സിപിഎമ്മിനും പ്രതിസന്ധിയാവുന്നു.സര്‍ക്കാറിനെതിരെ വിഎസ് പരസ്യമായി രംഗത്ത് വന്നതോടെ ഇക്കാര്യത്തിലെ പാര്‍ട്ടിക്കുള്ളിലെ ഭിന്നതയാണ് മറനീക്കി പുറത്ത് വന്നത്.മുന്നണിയിലെ ഘടക കക്ഷികളും എതിര്‍പ്പുയര്‍ത്തുമെന്നാണ് സൂചന

ഐസ്ക്രീം കേസിലെ വിഎസ് അച്യുതാനന്ദന്‍റ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.തൊട്ട് പിന്നാലെ മുഖ്യമന്ത്രിയുടെ നിയമോപദേഷാടാവ് എംകെ ദാമോദരന്‍ ലോട്ടറി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ സാന്‍റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സംഭവവും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി.ഇതോടെ ഒന്നരമാസം പിന്നിടുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി ആദ്യ വെല്ലുവിളി നേരിടുകയാണ്.

സര്‍ക്കാറിനെതിരെ വിഎസ് പരസ്യനിലപാടെടുത്തതോടെ ഇക്കാര്യത്തില്‍ സിപിഎമ്മിനും മുന്നിക്കകത്തും വലിയ ഭിന്നത മറനീക്കി പുറത്ത് വരികയും ചെയ്തു.രണ്ട് വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ ആരോപണവിധേയനായത് വിഎസ്-പിണറായി തര്‍ക്കത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്..ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുന്നതിന് കൂട്ട്നിന്നയാളാണ് എംകെ ദാമോദരനെന്നായി സുപ്രീംകോടതിയിലെ വിഎസിന്‍റ വാദം.ദാമോദരനെ നിയോമോപദേഷ്ടാക്കിയതിലെ എതിര്‍പ്പാണ് ഇതിലൂടെ വിഎസ് വ്യക്തമാക്കിയത്.സര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും ശക്തമായ വിയോജിപ്പുണ്ട്.പരസ്യ നിലപാടിലേക്ക് പോയിട്ടില്ലെങ്കിലും സിപിഐ അടക്കമുളള കക്ഷികള്‍ തങ്ങളുടെ എതിര്‍പ്പ് എല്‍ഡിഎഫില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്

എം.കെ ദാമോദരന്‍റ നടപടിക്കെതിരെ എല്‍ഡിഎഫിനുളളിലും ശക്തമായ എതിര്‍പ്പുര്‍പ്പുണ്ട്. വിഎസ് അച്യുതാനന്ദന്‍റ ഇക്കാര്യത്തിലുളള നിലപാടും നിര്‍ണ്ണായകമാകും.ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റ കാലത്ത് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംങ് വി മാര്‍ട്ടിനു വേണ്ടി ഹാജരായത് വലിയ വിവാദമായിരുന്നു.സമാന ആരോപണമാണ് എല്‍ഡിഎഫ് സര്‍ക്കാറിനെ ഇപ്പോള്‍ തിരിച്ചടിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News