കടല്‍ക്ഷോഭം: കണ്ണൂര്‍ തീരങ്ങളില്‍ വ്യാപക നാശം

Update: 2018-05-12 09:45 GMT
Editor : Alwyn K Jose
കടല്‍ക്ഷോഭം: കണ്ണൂര്‍ തീരങ്ങളില്‍ വ്യാപക നാശം
Advertising

മാട്ടൂല്‍, പഴയങ്ങാടി, പെട്ടിപ്പാലം, അഴീക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായത്. നിരവധി റോഡുകളും കൃഷിയിടങ്ങളും കടലേറ്റത്തെ തുടര്‍ന്ന് തകര്‍ന്നു.

Full View

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കണ്ണൂരിന്റെ കടലോരമേഖലകളില്‍ വ്യാപക നാശം. മാട്ടൂല്‍, പഴയങ്ങാടി, പെട്ടിപ്പാലം, അഴീക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായത്. നിരവധി റോഡുകളും കൃഷിയിടങ്ങളും കടലേറ്റത്തെ തുടര്‍ന്ന് തകര്‍ന്നു.

കനത്ത മഴ തുടരുന്നതിനിടയില്‍ ജില്ലയില്‍ കടല്‍ ക്ഷോഭവും രൂക്ഷമാവുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ കടലോരമേഖലയില്‍ വ്യാപകമായ നാശനഷ്‍ട്ടമാണ് ഉണ്ടായത്. മാട്ടൂല്‍ സൌത്ത്, മണക്കായി എന്നിവിടങ്ങളില്‍ കടല്‍ ഭിത്തി തകര്‍ന്നു. മാട്ടൂലിലും പഴയങ്ങാടിയിലും കടലേറ്റത്തെ തുടര്‍ന്ന് കടലോര റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. മണക്കായി ദ്വീപില്‍ 18 ഓളം വീടുകള്‍ക്ക് കേടുപാടുണ്ടായി. പെട്ടിപ്പാലം, തലായി, മാക്കൂട്ടം മേഖലകളില്‍ 200 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടിയെടുത്തതായി റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. മാട്ടൂലില്‍ കടല്‍ ഭിത്തി തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് തൊട്ടടുത്ത വീടുകളില്‍ വെളളം കയറി. അശാസ്ത്രീയമായ കടല്‍ ഭിത്തി നിര്‍മാണമാണ് എല്ലാ വര്‍ഷവും കടലേറ്റമുണ്ടാകാനുളള കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കടല്‍ ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തര സഹായമെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചതായി ജില്ലാഭരണ കൂടം അറിയിച്ചു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News