വിഎസിനെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനാക്കരുതെന്ന ഹരജി; സര്‍ക്കാര്‍ നിലപാട് അറിയിക്കണം
Update: 2018-05-13 03:08 GMT
കേസ് മൂന്നാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
വി എസ് അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കുന്നതിനെതിരായ ഹരജിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. കേസ് മൂന്നാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
മതിയായ യോഗ്യത ഇല്ലാത്തവരെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കരുതെന്നാണ് ഹരജിയിലെ ആവശ്യം. ഇടുക്കി സ്വദേശിയായ അരുണ്‍ തോമസാണ് ഹരജിക്കാരന്‍. വിഎസിന് ഏഴാം ക്ളാസ് യോഗ്യത മാത്രമേയുള്ളൂ. അതുകൊണ്ട് യോഗ്യരായവരെ പരസ്യത്തിലൂടെ കണ്ടെത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
അഡ്വ എം കെ ദാമോദരന്‍റെ ജൂനിയറായ സന്തോഷ് മാത്യുവാണ് ഹരജിക്കാരന് വേണ്ടി ഹാജരായത്. ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ശന്തന ഗൌഡര്‍, ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.