ദീര്‍ഘദൂര ട്രെയിനുകളില്‍ ജീവനക്കാരുടെ നിര്‍ബന്ധിത പണപ്പിരിവ്

Update: 2018-05-13 01:45 GMT
ദീര്‍ഘദൂര ട്രെയിനുകളില്‍ ജീവനക്കാരുടെ നിര്‍ബന്ധിത പണപ്പിരിവ്
Advertising

ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കുന്നതിന്റെ പേരിലാണ് പണം ചോദിച്ച് വാങ്ങുന്നത്

Full View

ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്രക്കാരെ വലച്ച് ജീവനക്കാരുടെ നിര്‍ബന്ധിത പണപ്പിരിവ്. ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കുന്നതിന്റെ പേരിലാണ് പണം ചോദിച്ച് വാങ്ങുന്നത്. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും എറണാകുളം വരെയുള്ള തുരന്തോ എക്സ്പ്രസിലെ യാത്രക്കാര്‍ എറണാകുളത്ത് ഇറങ്ങുന്നതിന് മുന്‍പ് പാന്‍ട്രി ജീവനക്കാര്‍ പണം ആവശ്യപ്പെട്ടു. പിന്നീടത് വാക്കുതര്‍ക്കമായി.

യാത്രക്കൂലിക്ക് പുറമെ ഭക്ഷണത്തിനും റെയില്‍വെ പണം ഈടാക്കുന്നുണ്ട്. എന്നാല്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ഇത്തരത്തിലുള്ള പണപ്പിരിവ് പതിവ് സംഭവമാണെന്ന് യാത്രക്കാര്‍ പറയുന്നു. ആയിരക്കണക്കിന് പേരാണ് ദീര്‍ഘ ദൂര ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത്. പണപ്പിരിവിലൂടെ പലരും വന്‍ തുകയാണ് സമ്പാദിക്കുന്നത്. റെയില്‍വെ അധികൃതരുടെ മൌനാനുവാദത്തോടെ നടക്കുന്ന ഇത്തരം പണപ്പിരിവുകളെ കുറിച്ച് പരാതികള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും നടപടി ഉണ്ടാകുന്നില്ല.

Tags:    

Similar News