കലക്ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപകല്‍ സമരവുമായി പീച്ചി നിവാസികള്‍‌‌

Update: 2018-05-13 10:21 GMT
കലക്ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപകല്‍ സമരവുമായി പീച്ചി നിവാസികള്‍‌‌
Advertising

പാറമടകള്‍ക്കെതിരെ നടത്തിയ സമരത്തിനൊടുവില്‍ പട്ടയം റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്

Full View

തൃശൂര്‍ പീച്ചി വലക്കാവ് മേഖലയിലെ പാറമടകളുടെ പട്ടയം റദ്ദാക്കത്തതിനെതിരെ പ്രദേശവാസികള്‍ വീണ്ടും സമരം ആരംഭിച്ചു. പാറമടകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ സമരത്തിനൊടുവില്‍ പട്ടയം റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കലക്ട്രേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്

വലക്കാവിലെ മലയോര സംരക്ഷണ സമിതിയുടെ സമരത്തിനൊടുവില്‍ കൃഷിമന്ത്രി, റവന്യൂമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും പട്ടയം റദ്ദാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തയ്യാറാക്കിയ തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പട്ടയം റദ്ദാക്കാനുള്ള നടപടികള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കലക്ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്.

സര്‍ക്കാര്‍ ഉറപ്പ് നടപ്പാക്കും വരെ സമരം തുടരാനാണ് തീരുമാനം. വലക്കാവ് മേഖലയില്‍ അഞ്ച് പാറമടകളും മൂന്ന് ക്രഷര്‍ യൂണിറ്റുകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. പാറമടകളുടെ പട്ടയം റദ്ദാക്കാത്തതിന് പിന്നില്‍ ഉന്നത ഇടപെടല്‍ ഉണ്ടെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്.

Tags:    

Similar News