അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ: കൊച്ചിയില്‍ നാവികസേനയുടെ നേതൃത്വത്തില്‍ സംയുക്തയോഗം
Update: 2018-05-13 10:43 GMT
തീരപ്രദേശത്തെ സംരക്ഷണ ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നാവികസേനയുടെ നേതൃത്വത്തില്‍ സംയുക്തയോഗം ചേര്‍ന്നു. തീരപ്രദേശത്തെ സംരക്ഷണ ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാനായിരുന്നു നേവല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ക്യാപ്റ്റന്‍ വര്‍ഗീസ് മാത്യൂവിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
തീരദേശ സേന, തീരദേശ പോലീസ്, ഇന്‍റലിജന്‍സ് ബ്യൂറോ, കസ്റ്റംസ് തുടങ്ങി വിവിധ ഏജന്‍സികള്‍ സംയുക്തയോഗത്തില്‍ പങ്കെടുത്തു. 593 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശത്തെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനും രാത്രികാല പട്രോളിങ് കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനമായി. കടലോര ജാഗ്രതസമിതി യോഗങ്ങള്‍ മാസത്തിലൊരുതവണ ചേരാനും യോഗം തീരുമാനിച്ചു.