മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ ഇന്ന് വിധി
Update: 2018-05-13 12:50 GMT
കേസില്‍ ദ്രുതപരിശോധന വേണമോ എന്ന കാര്യത്തിലാണ് കോടതി ഇന്ന് തീരുമാനമെടുക്കുക
നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ ദ്രുതപരിശോധന വേണമോ എന്ന കാര്യത്തിലാണ് കോടതി ഇന്ന് തീരുമാനമെടുക്കുക. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയും മോഹന്‍ലാലിനെ ഏഴാം പ്രതിയാക്കിയും ഏലൂര്‍ സ്വദേശി എ എ പൌലോസാണ് ഹരജി സമര്‍പ്പിച്ചത്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെത്തിയത്. കോടനാട് വനംവകുപ്പ് അധികൃതര്‍ നേരത്തെ കേസെടുത്തെങ്കിലും പിന്നീട് റദ്ദാക്കി.