ഫൈസലിന്റെ മാതാവിനെ കാണാന്‍ രാധിക വെമുലയെത്തി
ഇസ്‍ലാം മതം സ്വീകരിച്ചതിന്‍റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഫൈസലിന്‍റെ മാതാവിനെ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല സന്ദര്‍ശിച്ചു
ഇസ്‍ലാം മതം സ്വീകരിച്ചതിന്‍റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഫൈസലിന്‍റെ മാതാവിനെ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല സന്ദര്‍ശിച്ചു. മലപ്പുറം കൊടിഞ്ഞിയിലെ ഫൈസലിന്‍റെ വീട്ടിലെത്തിയാണ് രാധിക വെമുല ഫൈസലിന്‍റെ മാതാവ് മിനിയെ കണ്ടത്.
രോഹിത് വെമുലയുടെ സുഹൃത്ത് റിയാസ് ശൈഖ്, യൂത്ത് ലീഗ് നേതാക്കള്‍ എന്നിവരുടെ കൂടെയാണ് രാധിക വെമുല കൊടിഞ്ഞിയിലെത്തിയത്. രാധിക വെമുലയെ ഫൈസലിന്‍റെ മാതാവ് മിനി നിറകണ്ണുകളോടെ സ്വീകരിച്ചു. സവര്‍ണ്ണ മേധാവിത്വത്തിന് എതിരെ പ്രവര്‍ത്തിച്ചതാണ് രോഹിത് വെമുല കൊലപ്പെടാന്‍ കാരണം. ഫൈസല്‍ സത്യം മനസിലാക്കി മതം മാറിയത് സവര്‍ണ്ണ മേധാവിത്വത്തിന് രസിച്ചിട്ടില്ലെന്നും രാധിക വെമുല പറഞ്ഞു.
ന്യൂനപക്ഷങ്ങളും ദലിതുകളും സംഘ്പരിവാര്‍ പീഡനങ്ങള്‍ക്ക് ഇരകളാകുന്നതിന്‍റെ രണ്ട് ഉദാഹരണങ്ങളാണ് ഫൈസലിന്‍റെ മാതാവും താനുമെന്നും രാധിക വെമുല കൂട്ടിചേര്‍ത്തു. വരും തെരഞ്ഞെടുപ്പുകളില്‍ തങ്ങളെപോലുളള ആയിരക്കണക്കിനു അമ്മമാര്‍ ബിജെപിക്ക് മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞു.