ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ധനവ്
Update: 2018-05-13 19:16 GMT
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14.19 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്
ശബരിമല തീര്‍ത്ഥാടന കാലം ഒരു മാസം പിന്നിടുമ്പോള്‍ വരുമാനത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14.19 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 93.06 കോടിയായിരുന്ന ആകെ വരുമാനം ഈ വര്‍ഷം 107.25 കോടി രൂപയായാണ് ഉയര്‍ന്നത്.
അരവണ വില്‍പനയിലാണ് കൂടുതല്‍ വരുമാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 35.57 കോടി രൂപയായിരുന്നത് ഈ വര്‍ഷം 47.60 കോടി രൂപയായി ഉയര്‍ന്നു. അപ്പം വില്‍പന 7.42 കോടിയില്‍ നിന്ന് 8.92 കോടിയായി വര്‍ധിച്ചു. കാണിയ്ക്ക 34.15 കോടിയില്‍ നിന്ന് 35.13 കോടി രൂപയായി. നെയ്യഭിഷേകത്തില്‍ നിന്നുള്ള വരുമാനം 97.85 ലക്ഷം രൂപയില്‍ നിന്നും 1.03 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.