ഫാസിസം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംഘടിപ്പിച്ച ക്യാമ്പയിന്റെ സമാപന സമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഫാസിസം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇത് ദൂരീകരിക്കാന്‍ ഫാസിസത്തിനെതിരായ ശബ്ദം രാജ്യത്തെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഉയരണമെന്നും അദേഹം പറഞ്ഞു. ഫാസിസത്തിനെതിരെ മതേതര ജനാധിപത്യ കൂട്ടായ്മ എന്ന തലക്കെട്ടില്‍ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംഘടിപ്പിച്ച ക്യാമ്പയിന്റെ സമാപന സമ്മളനത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം പ്രകടനം.
ഇത് രാജ്യത്തിന്റെ പൊതുവായ പുരോഗതിയെ പ്രതികൂലമായി ബാധിക്കും. ജനാധിപത്യ രീതിയില്‍ ഇതിനെതിരായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും അദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ഭാസുരേന്ദ്ര ബാബു, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി തുടങ്ങിയവര്‍ തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.