നെല്‍ച്ചെടികളിലെ കീടബാധ കണ്ടെത്താന്‍ ഹൈടെക് പരിശോധന

Update: 2018-05-13 17:32 GMT
നെല്‍ച്ചെടികളിലെ കീടബാധ കണ്ടെത്താന്‍ ഹൈടെക് പരിശോധന
Advertising

തുടക്കത്തിൽ കുട്ടനാടൻ പാടശേഖരങ്ങളിൽ പരിശോധന നടത്തുന്ന പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും

Full View

നെൽച്ചെടിയെ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്തി നേരത്തെ നശിപ്പിക്കാനുള്ള ഹൈടെക് പരിശോധന കൃഷിവകുപ്പ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടനാടൻ പാടശേഖരങ്ങളിൽ പരിശോധന നടത്തുന്ന പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും. ചെടികളുടെ ആരോഗ്യം, ഇലകളിലെ നിറവ്യത്യാസം എന്നിവ സൂക്ഷ്മമായി കണ്ടെത്തി പരിഹരിക്കുന്ന വിദ്യയാണിത്.

ഹെലികോപ്ടർ പോലെ തന്നെ സിഗ്നൽ ലഭിച്ചാലുടൻ ഉയർന്നു പൊങ്ങും. നിശ്ചയിച്ചിരിക്കുന്ന പാടശേഖരങ്ങളിലൂടെ കീടനാശിനികളെക്കുറിച്ച് വിവരമടങ്ങുന്ന ദൃശ്യങ്ങൾ സമ്പാദിക്കും. അൺമാൻഡ് ഏരിയൽ വെഹിക്കിളിൽ ഘ‍ടിപ്പിച്ച ക്യാമറയിലാണ് പരിശോധന. മൾട്ടി സ്പെക്ടറൽ ക്യാമറയിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ദൃശ്യങ്ങളും ഒപ്പിയെടുക്കും. ഇലകളിലെ ആന്തരിക സാന്ദ്രത, നിറവ്യത്യാസം എന്നിവ കണ്ടെത്തുന്നതിലൂടെ ആരോഗ്യം ഉള്ളതും ഇല്ലാത്തതുമായ ചെടികളെ ഇത് പറന്ന് ചെന്ന് കണ്ടെത്തുന്നു.

ഓരോ 30 ദിവസം കൂടുമ്പോഴും ആദ്യം പരിശോധന നടത്തിയ സ്ഥലം സന്ദർശിച്ച് വീണ്ടും ചിത്രങ്ങളെടുക്കും. ഇതിന് ശേഷം നടത്തുന്ന വിശദ പരിശോധനാഫലം അടിസ്ഥാനപ്പെടുത്തി കർഷകന് വിവരം കൈമാറും. തുടക്കത്തിലേ കീടബാധ കണ്ടെത്തി പ്രതിരോധിക്കുന്നത് വഴി
കർഷകർക്കുണ്ടാകുന്ന വ്യാപക നഷ്ടം തടയാൻ കഴിയും എന്നാണ് പദ്ധതികൊണ്ട് പ്രതീക്ഷിക്കുന്നത്. ഇൻഡ്യയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഇതുവഴി നെൽകൃഷിയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമെന്നും കൃഷിവകുപ്പ് കരുതുന്നു.

Tags:    

Similar News