ജാതി അധിക്ഷേപം: ലക്ഷ്മി നായര്‍ക്കെതിരായ ഹരജി ഇന്ന് കോടതിയില്‍

Update: 2018-05-13 13:46 GMT
Editor : Sithara
ജാതി അധിക്ഷേപം: ലക്ഷ്മി നായര്‍ക്കെതിരായ ഹരജി ഇന്ന് കോടതിയില്‍
Advertising

പരാതിയില്‍ പട്ടികജാതി പീഡന നിരോധ നിയമം അനുസരിച്ച് കേസെടുത്തെങ്കിലും തുടർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി ആരോപിച്ച് ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായർക്കെതിരെ അക്കാദമി വിദ്യാർത്ഥി പി ജി വിവേക് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ പരാതിയില്‍ പട്ടികജാതി പീഡന നിരോധ നിയമം അനുസരിച്ച് കേസെടുത്തെങ്കിലും തുടർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ നല്‍കിയ ഹരജിയും ഇന്ന് കോടതി പരിഗണിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News