ചരക്കുലോറി സമരം ആദ്യ ദിവസം ഭാഗികം
Update: 2018-05-13 09:09 GMT
വാഹന ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.
സംസ്ഥാനത്ത് ചരക്കുലോറി സമരം തുടങ്ങി. വാഹന ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.
അതിര്‍ത്തി കടന്നെത്തിയ ചരക്കുലോറികളെ തടയാത്തതിനാല്‍ സമരം ആദ്യദിവസം ഭാഗികമാണ്. എന്നാല്‍ കേരളത്തില്‍ നിന്ന് ചരക്ക് ലോറികള്‍ പുറത്തേക്ക് കടത്തി വിടുന്നില്ല. വാഹന ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വര്‍ധിപ്പിക്കാനുളള കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്‍റെ നടപടിക്കെതിരെയാണ് സമരം.
ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ചരക്ക് ലോറികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ പച്ചക്കറി അടക്കമുളള വിപണിയെ സമരം ബാധിക്കും.