അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനം
1500 ഓളം സ്കൂളുകള്‍ക്ക് അംഗീകാരമില്ലെന്നാണ് കണക്കുകൂട്ടല്‍
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനം. അംഗീകാരമുള്ള സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 1500 ഓളം സ്കൂളുകള്‍ക്ക് അംഗീകാരമില്ലെന്നാണ് കണക്കുകൂട്ടല്‍. പുതിയ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് അനധികൃതമായി സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ദേശീയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. സ്കൂളുകള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ആകെ എത്ര സ്കൂളുകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നോ എവിടെയൊക്കെയാണെന്നോ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കലില്ല. അതുകൊണ്ടാണ് അംഗീകാരമില്ലാത്ത സ്കൂളുകളില്‍ കുട്ടികളെ ചേര്‍ത്ത് വഞ്ചിതരാകാതിരിക്കാന്‍ അംഗീകാരമുള്ള സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. പട്ടിക സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.