കൊച്ചി മെട്രോ, പാലാരിവട്ടം- മഹാരാജാസ് പരീക്ഷണ ഓട്ടം ആരംഭിച്ചു

Update: 2018-05-13 10:38 GMT
കൊച്ചി മെട്രോ, പാലാരിവട്ടം- മഹാരാജാസ് പരീക്ഷണ ഓട്ടം ആരംഭിച്ചു
Advertising

സെപ്റ്റംബര്‍ അവസാന വാരത്തോടെ ഈ റൂട്ടില്‍ സര്‍വീസ് തുടങ്ങാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. 

കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള റൂട്ടില്‍ ട്രയിനുകളുടെ പരീക്ഷണ ഓട്ടത്തിന് തുടക്കമായി. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററാകും. സെപ്റ്റംബര്‍ അവസാന വാരത്തോടെ ഈ റൂട്ടില്‍ സര്‍വീസ് തുടങ്ങാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.

Full View

കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ രണ്ടാം ഭാഗമായ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള റൂട്ടിലെ പരീക്ഷണ ഓട്ടത്തിനാണ് ഇന്ന് തുടക്കമായത്. നിലവില്‍ സര്‍വീസിനുള്‍പ്പെടെ 10 ട്രെയിനുകളാണ് കൊച്ചിയിലെത്തിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു ട്രെയിന്‍ മാത്രമുപയോഗിച്ചാവും പരീക്ഷണ ഓട്ടം നടത്തുക ആലുവ മുതല്‍ പാലാരിവട്ടം 13 കിലോമീറ്ററാണ്.

പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ അഞ്ചു കിലോമീറ്ററാണുള്ളത്. നാലു സ്‌റ്റേഷനുകളാണ് ഈ ദൂരത്തില്‍ ഒരുക്കിയിരിക്കുന്നത്. ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍, നോര്‍ത്ത്, എംജി റോഡ് എന്നിവയാണ് സ്‌റ്റേഷനുകള്‍. അടുത്ത മാസം അവസാനത്തോടെ സ്‌റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. രണ്ടര മാസത്തിനുള്ളില്‍ പാലാരിവട്ടം മഹാരാജാസ് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനാണ് നീക്കം.

Tags:    

Similar News