പത്തനംതിട്ടയില്‍ സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു
മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്
Update: 2025-01-01 14:27 GMT
പത്തനംതിട്ട: നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. പരിക്കേറ്റ സ്ത്രീയും കുട്ടിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യ ഐശ്വര്യ ഗുരുതര പരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ രണ്ടര വയസ്സുകാരിയുടെ പരിക്ക് സാരമുള്ളതല്ല.