കോളജുകളിലെ താത്കാലിക അധ്യാപകര്‍ പ്രക്ഷോഭത്തില്‍

Update: 2018-05-13 20:45 GMT
Editor : Sithara
കോളജുകളിലെ താത്കാലിക അധ്യാപകര്‍ പ്രക്ഷോഭത്തില്‍
Advertising

മാസങ്ങളായി ശമ്പളം മുടങ്ങിയതോടെയാണ് പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ അധ്യാപകര്‍ തീരുമാനിച്ചത്

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ താത്കാലിക അധ്യാപകര്‍ പ്രക്ഷോഭത്തില്‍. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെയാണ് പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ അധ്യാപകര്‍ തീരുമാനിച്ചത്. വേതന വര്‍ധനവിന് പുറമേ പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യവും താത്കാലിക അധ്യാപകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

Full View

സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 2500ലധികം താത്കാലിക അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. കോളജുകളിലെ സ്ഥിരം അധ്യാപകരുടെ എണ്ണത്തിന്‍റെ ഇരട്ടിയോളം വരും ഇത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഇവരില്‍ പലര്‍ക്കും മാസങ്ങളായി വേതനം ലഭിക്കുന്നില്ല. തുച്ഛമായ വേതനമാണ് നിലവിലുള്ളതെന്നും അധ്യാപകര്‍ പറയുന്നു.

താത്കാലിക അധ്യാപകര്‍ക്ക് അധ്യാപനമല്ലാതെ മറ്റ് ജോലികള്‍ നല്‍കരുതെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ വേതനമില്ലാതെ പാഠ്യേതര പ്രവര്‍ത്തനത്തിലും ഇവര്‍ പങ്കെടുക്കേണ്ടി വരുന്നു. അധ്യാപകരുടെ നിരവധി ഒഴിവുകളുണ്ടെങ്കിലും നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി അധ്യാപകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News