ശ്രീചിത്ര ഡയറക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ കരിദിനാചരണം
രോഗികളുടെ ഫീസ് വര്‍ധന, സീനിയര്‍ സ്റ്റാഫ് നിയമനങ്ങളിലെ സ്വജനപക്ഷപാതം, അഴിമതി, അനുമതിയില്ലാത്ത ഡിഗ്രികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വിറ്റത്, റാങ്ക് ലിസ്റ്റ് തിരുത്തല്‍, തന്റെ നിയമവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കാത്ത ജീവനക്കാരെ മാനസികമായി പീഡിപ്പിക്കല്‍...
ഡയറക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സയന്‍സിലെ ജീവനക്കാരും ഡോക്ടര്‍മാരും കരിദിനം ആചരിച്ചു. ഡയറക്ടര്‍ ആശാ കിഷോറിന്റെ നിയമവിരുദ്ധമായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കാത്ത ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
രോഗികളുടെ ഫീസ് വര്‍ധന, സീനിയര്‍ സ്റ്റാഫ് നിയമനങ്ങളിലെ സ്വജനപക്ഷപാതം, അഴിമതി, അനുമതിയില്ലാത്ത ഡിഗ്രികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വിറ്റത്, റാങ്ക് ലിസ്റ്റ് തിരുത്തല്‍, തന്റെ നിയമവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കാത്ത ജീവനക്കാരെ മാനസികമായി പീഡിപ്പിക്കല്‍ തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ആശാ കിഷോറിനെതിരെയുള്ളത്. ഇന്ന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ആശുപത്രിയിലെത്തിയത്. ഡയറക്ടര്‍ രാജിവെക്കുക, ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ കരിദിനം ആചരിക്കുന്നത്. ഭരണരംഗത്തെ കെടുകാര്യസ്ഥതയും മറ്റും സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും ആക്ഷേപമുണ്ട്.