തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ബി.ജെ.പിക്ക് ആര്‍.എസ്.എസ് വിമര്‍ശം
Update: 2018-05-13 02:48 GMT
കുമ്മനം രാജശേഖരനും വി മുരളീധരനും മത്സരിക്കാതെ പ്രചാരണത്തിന് നേതൃത്വം നല്‍കണമായിരുന്നുവെന്നും പി പി മുകുന്ദനെയും രാമന്‍പിള്ള.....
തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ബിജെപിക്ക് ആര്‍.എസ്.എസ് വിമര്‍ശം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച പറ്റി.കുമ്മനം രാജശേഖരനും വി മുരളീധരനും മത്സരിക്കാതെ പ്രചാരണത്തിന് നേതൃത്വം നല്‍കണമായിരുന്നുവെന്നും പി പി മുകുന്ദനെയും രാമന്‍പിള്ളയെയും വേണ്ട വിധം പ്രചാരണത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശമുയര്‍ന്നു. ബിഡിജെഎസുമായുള്ള സഖ്യം ഗുണം ചെയ്തു. കൂടുതല്‍ മികച്ച പ്രചരണം നടത്തിയിരുന്നെങ്കില്‍ പ്രകടനത്തിലും ഇത് പ്രതിഫലിക്കുമാകുമായിരുന്നുവെന്നും യോഗം വിലയിരുത്തി,