ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി

Update: 2018-05-13 13:30 GMT
Editor : admin
ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി
Advertising

അഞ്ജുവിന്‍റെ സേവനം ഉറപ്പാക്കുന്നതിനു വേണ്ടിയാകാം കഴിഞ്ഞ സര്‍ക്കാര്‍ വിമാന യാത്രക്ക് അനുമതി നല്‍കിയത്. ഇത് ശരിയായ രീതിയല്ലെന്ന് കായിക മന്ത്രി

സ്പോര്‍ട്ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജിനെ കായിക മന്ത്രി ഇപി ജയരാജന്‍ അപമാനിച്ചതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനം ഉപയോഗിക്കുന്നത് സംബന്ധിച്ച് ചോദിക്കുക മാത്രമാണ് ചെയ്തത്. അഞ്ജു തന്നെ സന്ദര്‍ശിച്ചിരുന്നതായും നിങ്ങളെ രാഷ്ട്രീയമായി കാണുന്നില്ലെന്നും അക്കാര്യത്തില്‍ ഒരു തെറ്റിദ്ധാരണയും വേണ്ടെന്നും അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

യാത്രകള്‍ക്ക് പൊതുവെ അംഗീകരിക്കപ്പെട്ട ഒരു രീതിയുണ്ട്. അഞ്ജുവിന്‍റെ സേവനം ഉറപ്പാക്കുന്നതിനു വേണ്ടിയാകാം കഴിഞ്ഞ സര്‍ക്കാര്‍ വിമാന യാത്രക്ക് അനുമതി നല്‍കിയത്. ഇത് ശരിയായ രീതിയല്ലെന്ന് കായിക മന്ത്രി അഞ്ജുവിനോട് പറഞ്ഞിട്ടുണ്ട്. വിമാന യാത്രയെ കുറിച്ച് ചോദിച്ചാല്‍ അപമാനിക്കലാകുമോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News