കുട്ടനാട് ബണ്ട് നിര്‍മിച്ച പണം ലഭിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് കരാറുകാര്‍

Update: 2018-05-13 12:04 GMT
Editor : admin
കുട്ടനാട് ബണ്ട് നിര്‍മിച്ച പണം ലഭിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് കരാറുകാര്‍
Advertising

കുട്ടനാട് പാക്കേജിന്റെ ഭാഗമായ് നടന്ന ബണ്ട് നിര്‍മാണം നടത്തിയ കരാറുകാര്‍ക്ക് പണം നല്‍കില്ലെന്ന കൃഷിമന്ത്രിയുടെ നിലപാടിനെതിരെ കരാറുകാര്‍ രംഗത്ത്.

Full View

കുട്ടനാട് പാക്കേജിന്റെ ഭാഗമായ് നടന്ന ബണ്ട് നിര്‍മാണം നടത്തിയ കരാറുകാര്‍ക്ക് പണം നല്‍കില്ലെന്ന കൃഷിമന്ത്രിയുടെ നിലപാടിനെതിരെ കരാറുകാര്‍ രംഗത്ത്. മന്ത്രി പറയുന്ന അളവല്ല കരാറില്‍ ഉണ്ടായിരുന്നത്. കരാറില്‍ പറഞ്ഞ പ്രകാരം നിര്‍മാണം നടത്തിയവര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാനാണ് കരാറുകാരുടെ തീരുമാനം.

മന്ത്രി പറയുന്ന ഒന്‍പത് മീറ്ററല്ല പദ്ധതിയുടെ അടങ്കലില്‍ ഉണ്ടായിരുന്നത്. മറിച്ച് ഇത് ഏഴര മീറ്ററായിരുന്നു. എന്നാല്‍ ഈ അളവും പിന്നീട് വെട്ടിച്ചുരുക്കി. ഇതിന് പിന്നില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്നാണ് ഇവര്‍ പറയുന്നത്. ബണ്ടുകള്‍ക്ക് വേഗത്തില്‍ ബലക്ഷയം സംഭവിച്ചത് ഇത് കാരണമാണ്. മന്ത്രി കാര്യങ്ങള്‍ മനസിലാക്കാതെ സംസാരിക്കുകയാണ്. കരാര്‍ പണം ലഭിക്കാന്‍ നിയമ നടപടിക്കൊരുങ്ങുകയാണ് കരാറുകാരുടെ സംഘടന.

കുട്ടനാട് പാക്കേജ് പുനരാരംഭിക്കുമ്പോള്‍ സാങ്കേതിക പൂര്‍ണതയുള്ള അടങ്കലുകളും വിപണി നിരക്കും ഉറപ്പാക്കണമെന്നും കരാറുകാര്‍ പറയുന്നു. മുന്നറിയിപ്പില്ലാതെ അടങ്കലില്‍ മാറ്റം വരുത്തുന്നത് കാരണം കോടികളുടെ നഷ്ടമാണുണ്ടാകുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News