പാഠപുസ്തക അച്ചടി പൂര്‍ത്തിയായതായി കെ.ബി.പി.എസ്
ഈ വര്‍ഷത്തെ പാഠപുസ്തക അച്ചടി പൂര്‍ത്തിയായതായി കെ.ബി.പി.എസ് എം.ഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.
പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ണമായി കെ.ബി.പി.എസിനെ ഏല്‍പിക്കണമെന്ന് കെ ബി പി എസ് എം ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ഇക്കാര്യം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടിയിലും വിതരണത്തിലും ഒരുപാട് സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പിക്കുന്നത് പ്രതിസന്ധിക്കിടയാക്കുന്നുവെന്നും തച്ചങ്കരി കുറ്റപ്പെടുത്തി.
ഈ വര്‍ഷത്തെ പാഠപുസ്തക അച്ചടി പൂര്‍ത്തിയായതായി കെ.ബി.പി.എസ് എംഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. പേപ്പര്‍ വാങ്ങാന്‍ കെ.ബി.പി.എസിനെ ഏല്‍പ്പിച്ച തീരുമാനമാണ് ഇത്തവണത്തെ അച്ചടി വേഗത്തിലാക്കാന്‍ സഹായിച്ചത്. ഈ ഇനത്തില്‍ ആറ് കോടി രൂപ സര്‍ക്കാറിന് ലാഭവും കിട്ടി. പാഠപുസ്തകം വിതരണം കാര്യക്ഷമമാക്കാന്‍ അച്ചടിയും വിതരണവും പൂര്‍ണമായി കെ.ബി.പി.എസിനെ ഏല്‍പിക്കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു.
പാഠപുസ്തകം തയ്യാറാക്കുന്നതില്‍ എസ്.സി.ഇ.ആര്‍.ടി, ഐ.ടി അറ്റ് സ്കൂൾ, ഡി.പി.ഐ ടെക്സ്റ്റ് ബുക്ക് ഓഫീസര്‍, സ്റ്റേഷനറി കണ്ട്രോളര്‍ എന്നിങ്ങനെ വിവിധ ഏജന്‍സികള്‍ പങ്കുവഹിക്കുന്നത് പ്രതിസന്ധിക്കിടയാക്കുന്നുവെന്നും തച്ചങ്കരി പറഞ്ഞു. വിതരണം കെ.ബി.പി.എസിനെ ഏല്‍പിച്ചത് വഴി 30 ശതമാനം സര്‍ക്കാറിന് സാമ്പത്തികലാഭമുണ്ടായി. അതേസമയം സര്‍ക്കാറില്‍ നിന്ന് വലിയൊരു തുക കെ.ബി.പി.എസിന് കിട്ടാനുണ്ടെന്നും തച്ചങ്കരി പറഞ്ഞു. പാഠപുസ്തകത്തിന്റെ ഭാഗമായി മാത്രം 60 കോടി രൂപയാണ് കിട്ടാനുള്ളതെന്നും തച്ചങ്കരി വ്യക്തമാക്കി.