കുളച്ചില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത് നീതീകരിക്കാനാവില്ലെന്ന് കടന്നപ്പള്ള

Update: 2018-05-13 11:34 GMT
Editor : Alwyn K Jose
Advertising

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അനുമതി നല്‍കിയത്

Full View

കുളച്ചല‍് തുറമുഖ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ കേരളത്തിന് പ്രതിഷേധം...കേന്ദ്രത്തിന്റെ നടപടി അംഗീകരിക്കനാവില്ലെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പദ്ധതിക്കെതിരായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും കടന്നപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കുളച്ചലില്‍ തുറമുഖത്തിന് കേന്ദ്രം അനുമതി നല്‍കിയത്

.വിഴിഞ്ഞത്തിന് 25 കിമി ചുറ്റളവില്‍ മറ്റ് ബൃഹദ്പദ്ധതികള്‍ നടപ്പിലാക്കുന്നത് നിയമപരമായി ശരിയല്ല.വിഴിഞ്ഞം പദ്ധതിയെ മുന്‍പ് കേന്ദ്രം എതിര്‍ത്തത് കൊച്ചി തുറമുഖത്തെ ചൂണ്ടിക്കാട്ടിയാണ്. കേന്ദ്രനടപടി അംഗീകരിക്കനാവില്ലെന്നും, പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് കുളച്ചലില്‍ തുറമുഖത്തിന് അനുമതി നല്‍കിയത്.കുളച്ചലിലെ ഇനയത്തു നിര്‍മ്മിക്കുന്ന തുറമുഖം വിഴിഞ്ഞത്തിന് തിരിച്ചടിയാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റ വിലയിരുത്തല്‍..

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News