ഐ എസ് ഭീകരതയ്ക്ക് ഇസ്ലാമുമായും സലഫിസവുമായും ബന്ധമില്ലെന്ന് സെമിനാര്‍

Update: 2018-05-13 21:13 GMT
Editor : Subin
ഐ എസ് ഭീകരതയ്ക്ക് ഇസ്ലാമുമായും സലഫിസവുമായും ബന്ധമില്ലെന്ന് സെമിനാര്‍
Advertising

ഐഎസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് വൈകാരികമായി പ്രതികരിക്കരുതെന്നും സെമിനാറില്‍ ആഹ്വാനം. മുജാഹിദ് സംഘടനയായ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷനാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Full View

ഐ എസ് ഭീകരതയ്ക്ക് ഇസ്ലാമുമായും സലഫിസവുമായും ബന്ധമില്ലെന്ന് ഐഎസ് വിരുദ്ധ സെമിനാര്‍. ഐഎസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് വൈകാരികമായി പ്രതികരിക്കരുതെന്നും സെമിനാറില്‍ ആഹ്വാനം. മുജാഹിദ് സംഘടനയായ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷനാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഇസ്ലാം കണിശമായി നിരാകരിക്കുന്ന ഭീകരവാദത്തെ താലോലിക്കുന്ന ഐഎസ് ഇസ്ലാമിന്‍റെ മുഖ്യശത്രുവാണ്. ഐഎസിനെ സലഫിസവുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ ദുരുദ്ദേശപരമാണ്. വിശ്വാസത്തിന്‍റെ പേരില്‍ രാജ്യം വിടുന്നവര്‍ ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കിയവരാണെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഐ എസ് ഇസ്ലാമല്ല, മറിച്ച് മറ്റൊരു മതം തന്നെയാണെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം പറഞ്ഞു. സാക്കിര്‍ നായിക്കിന്‍റെ മതപ്രബോധന ശൈലിയോടുള്ള യൂത്ത് ലീഗിന്‍റെ വിയോജിപ്പ് അദ്ദേഹം ആവര്‍ത്തിച്ചു. സി പി എം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ് തുടങ്ങിയവരും സെമിനാറില്‍ പങ്കെടുത്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News