യുഎപിഎയില്‍ ഇടതിന് ഇരട്ടത്താപ്പോ?
മുന്‍കൂര്‍ ജാമ്യത്തിന് പോയപ്പോള്‍ ഇടതുപക്ഷത്തിന്‍റെ വക്തക്കളായ അഭിഭാഷകര്‍ പറഞ്ഞത് അയാള്‍ക്കെതിരെയുള്ള ഈ ഭീകര കുറ്റമാണ്. ഈ ഭീകര കുറ്റമുള്ളതു കൊണ്ടുതന്നെ ഒരിക്കലും മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ല എന്നാണ്. എല്ലാ യുഎപിഎ കേസുകളും യുഡിഎഫിന്‍റെ കാലത്തുണ്ടായതാണ്.....
കരിനിയമമെന്ന് സിപിഎം തന്നെ വിശേഷിപ്പിക്കുന്ന യുഎപിഎ പ്രയോഗിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും നിയമം ദുരുപയോഗപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. നദിക്കെതിരെ യുഎപിഎ ചുമത്തിയത് സംബന്ധിച്ച് നിയമവിദഗ്ധന്‍ അഡ്വ. കെ എസ് മധുസൂദനന് പറയാനുള്ളത് ഇതാണ്.
അതിലിട്ടിരിക്കുന്ന കുറ്റം സെക്ഷന്‍ 16 ആണ്. യുഎപിഎ 16 എന്ന് പറയുമ്പോള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനുള്ള ശിക്ഷയാണ്. അതിന്‍റെ ശിക്ഷ എന്ന് പറയുന്നത് മരണദണ്ഡനയാണ്. അപ്പോള്‍ മരണദണ്ഡന ശിക്ഷയുള്ള വകുപ്പുകള്‍ ആ പാവം ചെറുപ്പക്കാരന്‍റെ മുകളില്‍ വയ്ക്കുമ്പോള്‍ അവന്‍ കൈമലര്‍ത്തുകയാണ്. അവന്‍ മുന്‍കൂര്‍ ജാമ്യത്തിന് പോയി, കാരണം ഇവിടെ വിവാദങ്ങളുണ്ടായല്ലോ? മുന്‍കൂര്‍ ജാമ്യത്തിന് പോയപ്പോള്‍ ഇടതുപക്ഷത്തിന്‍റെ വക്തക്കളായ അഭിഭാഷകര്‍ പറഞ്ഞത് അയാള്‍ക്കെതിരെയുള്ള ഈ ഭീകര കുറ്റമാണ്. ഈ ഭീകര കുറ്റമുള്ളതു കൊണ്ടുതന്നെ ഒരിക്കലും മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ല എന്നാണ്. എല്ലാ യുഎപിഎ കേസുകളും യുഡിഎഫിന്‍റെ കാലത്തുണ്ടായതാണ് ഞങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുമ്പോള്‍ തന്നെയാണ് ഈ സംഭവങ്ങളുണ്ടാകുന്നത്.