നടിയെ ആക്രമിച്ച സംഭവം; അന്വേഷണ സംഘം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഡിജിപി
അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പല കാര്യങ്ങളും അറിയുന്നില്ല. കേസില്‍ പ്രൊഫഷണല്‍ അന്വേഷണം വേണമെന്നും നിര്‍ദേശം.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തില്‍ അതൃപ്തി പരസ്യമാക്കി ഡി.ജി.പി. ടി.പി സെന്‍കുമാര്‍. അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥന്‍ പലകാര്യങ്ങളും അറിയുന്നില്ലെന്നും,അന്വേഷണസംഘം യോജിച്ച് പ്രവര്‍ത്തിക്കണമെന്നും സെന്‍കുമാര്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസ് പുതിയ വിവാദങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പലകാര്യങ്ങളും അറിയുന്നില്ല.അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ എല്ലാകാര്യങ്ങളും അറിഞ്ഞിരിക്കണം.ആരും ഒറ്റക്ക് അന്വേഷണം നടത്തേണ്ട.അന്വേഷണ സംഘം യോജിച്ച് പ്രവര്‍ത്തിക്കണമെന്നും സെന്‍കുമാര്‍ ഇറക്കിയ സര്‍ക്കലുറില്‍ വ്യക്തമാക്കുന്നു. പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണം വേണമെന്നും സെന്‍കുമാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.അന്വേഷണത്തിലെ പല വിവരങ്ങളും പുറത്തു പോകുന്നതിലെ അതൃപ്തിയും ഡിജിപി സര്‍ക്കുലറിലൂടെ പരസ്യമാക്കിയിട്ടുണ്ട്.കേസില്‍ ദിലീപിനെ 13 മണിക്കൂറോളം ചോദ്യം ചെയ്തതിലെ വിശദാംശങ്ങളും സെന്‍കുമാര്‍ ചോദിച്ചതായാണ് സൂചന.ദിലീപിനെതിരെ ഏതെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെയന്ന് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥരോട് സെന്‍കുമാര്‍ ആരാഞ്ഞതായും സൂചനയുണ്ട്.