യുപിഎ സര്‍ക്കാര്‍ കൊച്ചി മെട്രോക്ക് ബോധപൂര്‍വ്വം അനുമതി വൈകിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍

Update: 2018-05-14 12:01 GMT
Editor : Subin
യുപിഎ സര്‍ക്കാര്‍ കൊച്ചി മെട്രോക്ക് ബോധപൂര്‍വ്വം അനുമതി വൈകിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍
Advertising

മുന്‍നഗരവികസന സെക്രട്ടറിയും മെട്രോ കോര്‍പ്പറേഷനുകളുടെ ചെയര്‍മാനുമായിരുന്ന ഡോ. എം രാമചന്ദ്രനാണ് തന്‍റെ പുസ്തകത്തില്‍ ഇതുസംബന്ധിച്ച് വിവരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് കൊച്ചി മെട്രോക്ക് അനുമതി നല്‍കുന്നത് യുപിഎ സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിച്ചതായി വെളിപ്പെടുത്തല്‍. മുന്‍നഗരവികസന സെക്രട്ടറിയും മെട്രോ കോര്‍പ്പറേഷനുകളുടെ ചെയര്‍മാനുമായിരുന്ന ഡോ. എം രാമചന്ദ്രനാണ് തന്‍റെ പുസ്തകത്തില്‍ ഇതുസംബന്ധിച്ച് വിവരിച്ചിരിക്കുന്നത്. വി എസ് സര്‍ക്കാര്‍ മാറി ഉമ്മന്‍ചാണ്ടി സര്‍‌ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കിയതായും പുസ്തകത്തിലുണ്ട്.

Full View

38 കൊല്ലത്തെ സിവില്‍ സര്‍വീസ് അനുഭവങ്ങളുടെ പശ്ചാത്തലത്തിലെഴുതിയ മാവറിക്സ് ഓഫ് മസൂറി എന്ന പുസ്തകത്തിലാണ് മുന്‍നഗരവികസന സെക്രട്ടറിയും മെട്രോ കോര്‍പ്പറേഷനുകളുടെ ചെയര്‍മാനുമായിരുന്ന ഡോ. എം രാമചന്ദ്രന്‍റെ വെളിപ്പെടുത്തല്‍. മറ്റു മെട്രോകള്‍ക്കെല്ലാം വേഗത്തില്‍ അനുമതി ലഭിച്ചെങ്കിലും കൊച്ചി മെട്രോ വൈകിപ്പിച്ചതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളാണെന്ന സൂചനയാണ് പുസ്തകത്തിലുളളത്.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി നഗരവികസന മന്ത്രാലയം അംഗീകരിച്ചെങ്കിലും ആസൂത്രണക്കമ്മീഷന്‍ എതിര്‍ത്തു. കേരളത്തില്‍ ഭരണം മാറിയപ്പോള്‍ പദ്ധതിക്ക് തടസങ്ങളില്ലാതെ അനുമതി നല്‍കിയെന്നും എം രാമചന്ദ്രന്‍ തന്‍റെ പുസ്തകത്തില്‍ വിവരിക്കുന്നു.

വിവിധ മെട്രോ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച നഗരവികസന സെക്രട്ടറി കൂടിയാണ് ഡോ. എം രാമചന്ദ്രന്‍. തന്‍റെ ഒമ്പതാമത്തെ പുസ്തകമായ മാവറിക്സ് ഓഫ് മസൂറി കഴിഞ്ഞദിവസമാണ് പ്രകാശനം ചെയ്തത്. ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവാണ് പുസ്തകം പ്രകാശനം ചെയ്തത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News