എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദം; റിപ്പോർട്ട് ഇന്ന് സിനഡിൽ സമർപ്പിക്കും

Update: 2018-05-14 01:54 GMT
Editor : Jaisy
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദം; റിപ്പോർട്ട് ഇന്ന് സിനഡിൽ സമർപ്പിക്കും
Advertising

അഞ്ചംഗ സിനഡ് ഉപസമിതി തയ്യാറാക്കിയ റിപ്പോർട്ട് സിനഡ് യോഗം ചർച്ച ചെയ്യും

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദം അന്വേഷിച്ച മെത്രാൻ സമിതി റിപ്പോർട്ട് ഇന്ന് സിനഡിൽ സമർപ്പിക്കും. അഞ്ചംഗ സിനഡ് ഉപസമിതി തയ്യാറാക്കിയ റിപ്പോർട്ട് സിനഡ് യോഗം ചർച്ച ചെയ്യും. അതേ സമയം സിനഡിൽ തൃപ്തികരമായ തീരുമാനമുണ്ടായില്ലെങ്കിൽ വത്തിക്കാന് ഔദ്യോഗിക പരാതി നൽകാനാണ് വൈദിക സമിതിയുടെ തീരുമാനം.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിപാട് അന്വേഷിക്കുന്നതിനായി സഭാ സിനഡ് ചുമതലപ്പെടുത്തിയ അഞ്ചംഗ മെത്രാൻ സമതി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടാവും ഇന്ന് സിനഡിൽ സമർപ്പിക്കുക. കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷനായ മെത്രാൻ സമിതി കർദ്ദിനാൾ, സഹായ മെത്രാൻമാർ, വൈദിക അല്മായ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടരുന്ന സഭാ സിനഡ് നാളെയാണ് സമാപിക്കുക. അതിനാൽ റിപ്പോർട്ടിന്മേലുള്ള സിനഡ് നടപടി ക്രമങ്ങൾ ഇന്ന് തന്നെ പുർത്തിയാക്കും. അതേ സമയം തൃപ്തികരമായ തീരുമാനമുണ്ടായില്ലെങ്കിൽ വത്തിക്കാനാണ് ഔദ്യോഗിക പരാതി നൽകാനാണ് വൈദിക പ്രതിനിധി സമിതിയായ പ്രിസ്ബിറ്ററൽ കൗൺസിലിന്റെ തീരുമാനം. വൈദിക സമിതി വഴങ്ങാത്തതിനാൽ ഒത്തുതീർപ്പു ശ്രമങ്ങൾ പാളിയതായും സൂചനയുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News