എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയത്തില്‍ പ്രത്യേക ട്രൈബ്യൂണല്‍; സര്‍ക്കാരിന് നിലപാട് മാറ്റം

Update: 2018-05-14 01:31 GMT
Editor : Jaisy
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയത്തില്‍ പ്രത്യേക ട്രൈബ്യൂണല്‍; സര്‍ക്കാരിന് നിലപാട് മാറ്റം
Advertising

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കാസര്‍കോട് കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്‍ യോഗത്തിലാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയത്തില്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിലപാട് മാറ്റം. ട്രൈബ്യൂണല്‍ സ്ഥാപിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കാസര്‍കോട് കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്‍ യോഗത്തിലാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Full View

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസ സഹായത്തിനു പുറമെ ശരിയായ പുനരധിവാസം കൂടി ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010ല്‍ നിര്‍ദ്ദേശിച്ചിരുന്നു. ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതോടെ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പടെ ശരിയായ പുനരധിവാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിന് അനുകൂലമായ നടപടികള്‍ സര്‍ക്കാറുകളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 2013ല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മീഷന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല.

ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇ ചന്ദ്രശേഖരന്‍ അടക്കമുള്ള എല്‍ഡിഎഫ് നേതാക്കളുടെ നിലപാട്. മന്ത്രിയുടെ പുതിയ നിലപാട് മാറ്റത്തില്‍ ദുരിതബാധിതരടക്കമുള്ളവര്‍ക്ക് പ്രതിഷേധമുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News