വിദ്യാര്‍ഥി സംരംഭകര്‍ക്ക് വഴികാട്ടിയാകുന്ന ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍

Update: 2018-05-14 09:59 GMT
Editor : admin
വിദ്യാര്‍ഥി സംരംഭകര്‍ക്ക് വഴികാട്ടിയാകുന്ന ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍
Advertising

പത്തിലധികം വിദ്യാര്‍ഥി സംരംഭകര്‍ക്ക് അവസരമൊരുക്കിയ കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ ഇന്‍ക്യുബേഷന്‍ സെന്‍ററിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരള

Full View

വിദ്യാര്‍ഥി സംരംഭകര്‍ക്ക് വഴിയൊരുക്കുന്നതില്‍ കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പത്തിലധികം വിദ്യാര്‍ഥി സംരംഭകര്‍ക്ക് അവസരമൊരുക്കിയ കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ ഇന്‍ക്യുബേഷന്‍ സെന്‍ററിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരള.

കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളേജില്‍ ഇപ്പോള്‍ താരങ്ങള്‍ ഇവരാണ്. ഇതിനകം കേരളം ശ്രദ്ധിച്ച 10ല്‍ അധികം കമ്പനികളുടെ സ്ഥാപകര്‍. വിദ്യാര്‍ഥികളായിരിക്കെ തന്നെ അമ്പതോളം പേര്‍ക്ക് തൊഴില്‍ നല്‍കിയവര്‍. കോളജില്‍ തുടങ്ങിയ ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങളിലൂടെയാണ് ഇവര്‍ സംരംഭകരായി മാറിയത്. യാത്രാ മന്ത്ര, മെഷിനൈസര്‍, യെസ് നീല്‍സ്, , തുടങ്ങിയ കമ്പനികള്‍. ആശങ്കയോടെയായിരുന്നു തുടക്കം. എന്നാല്‍ അധികം വൈകാതെ മികച്ച നേട്ടം കൈവരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു.

ഐടി രംഗത്താണ് കൂടുതല്‍ കമ്പനികളും പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്. സാമ്പത്തിക സഹായം നല്‍കുക എന്നതിലുപരി ഒരു സ്ഥാപനം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ അടിസ്ഥാന സൌകര്യങ്ങളാണ് കോളജ് നല്‍കുന്നത്. വിദ്യാഭ്യാസം പാഠപുസ്തകങ്ങളില്‍ ഒതുങ്ങരുതെന്ന മാനേജ്‌മെന്റ് നിലപാടും വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രോത്സാഹനമായി.

കലാ-കായിക രംഗത്ത് മാത്രം പരിമിതമായിരുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സംരംഭക മേഖലയിലേക്കും വ്യാപിപ്പിച്ചത് വലിയ മാറ്റമാണ് കോളജുകളില്‍ വരുത്തിയത്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News