സ്പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് അഡ്വ സുശീലാ ഭട്ടിനെ മാറ്റി

Update: 2018-05-14 10:02 GMT
Editor : Sithara
സ്പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് അഡ്വ സുശീലാ ഭട്ടിനെ മാറ്റി
Advertising

ടാറ്റയുടെയും ഹാരിസണിന്‍റെയും ഭൂമി കയ്യേറ്റ കേസുകളില്‍ കാര്യക്ഷമമായി ഇടപെട്ട അഭിഭാഷകയെ മാറ്റുന്നത് കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടിയാവുമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Full View

സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് അഡ്വ സുശീലാ ആര്‍ ഭട്ടിനെ മാറ്റി. ടാറ്റയുടെയും ഹാരിസണിന്‍റെയും ഭൂമി കയ്യേറ്റ കേസുകളില്‍ കാര്യക്ഷമമായി ഇടപെട്ട അഭിഭാഷകയെ മാറ്റുന്നത് കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടിയാവുമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സ്വീകരിച്ച നടപടി മൂലം ടാറ്റയും ഹാരിസണ്‍ മലയാളവും കൈവശപ്പെടുത്തിയിരുന്ന ഒരു ലക്ഷത്തോളം പാട്ട ഭൂമിയാണ് കോടതിയിലെ കാര്യക്ഷമമായ ഇടപെടലിലൂടെ തിരിച്ചുപിടിച്ചത്. മറ്റ് മിക്ക കേസുകളിലും സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്തരം കേസുകളുടെ വിജയം. ഹാരിസണ്‍ മലയാളം കൈവശപ്പെടുത്തിയ 40,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ അന്തിമ വാദം നടക്കാനിരിക്കെയാണ് മാറ്റം. അടുത്ത ആഴ്ച്ചയാണ് കേസ് കോടതിയില്‍ വരുന്നത്. സുശീലാ ഭട്ടിനെ മാറ്റിയ നടപടി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് തുടക്കത്തില്‍ ഒരു വര്‍ഷം സുശീലാ ഭട്ട് ഗവ പ്ളീഡര്‍ സ്ഥാനത്ത് തുടര്‍ന്നിരുന്നു. സര്‍ക്കാര്‍ അഭിഭാഷകരെ മാറ്റുന്നത് രാഷ്ട്രീയ തീരുമാനമാണെങ്കിലും ഭൂമി കയ്യേറ്റ കേസുകള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയുള്ള മാറ്റം സര്‍ക്കാരിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News