'പ്രതിശ്ചായ'ക്ക് കെ മുരളീധരന്‍റെ മറുപടി
കെ.എം മാണിയുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയതെന്നും മുരളീധരന്‍ ....
പ്രശ്ന പരിഹാര ചര്‍ച്ചകള് നടക്കുന്നതിനിടെ കേരളാകോണ്ഗ്രസ് മുഖപത്രത്തില്‍ പാര്‍ട്ടിക്കെതിരെ ലേഖനം വന്നതില് കോണ്‍ഗ്രസ് നേത്യത്വത്തിന് കടുത്ത വിയോജിപ്പ്.ചരിത്രങ്ങളെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് കെ.എം മാണി യുഡിഎഫില്‍ ചേര്‍ന്നതെന്ന മറുപടിയാണ് കെ.മുരളീധരന്‍ പ്രതിശ്ചായയില്‍ വന്ന ലേഖനത്തിന് നല്‍കിയത്.കെ.എം മാണിയുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയതെന്നും മുരളീധരന്‍ വ്യക്തമാക്കി.
കെ.എം മാണി ക്യാന്പില്‍ പങ്കെടുത്ത് ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ അടച്ചിട്ടതിന് പിന്നാലെ കേരളാകോണ്‍ഗ്രസ് എമ്മിന്‍റെ മുഖപത്രത്തില്‍ ലേഖനം വന്നത് കരുതുകൂട്ടിയുള്ള നടപടിയാണന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസം.ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെതിരെ പിടി ചാക്കോയുടെ ചരിത്രം പറഞ്ഞ് പ്രതിശ്ചായയില്‍ വന്ന ലേഖനത്തിന് കെ.മുരളീധരന്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയത് കേരളാ കോണ്‍ഗ്രസ് എമ്മിനോട് ചര്‍ച്ച ചെയ്തിട്ടല്ലന്ന കെ.എം മാണിയുപടെ ആക്ഷേപവും മുരളീധരന്‍ തള്ളിക്കളഞ്ഞു.
ചരല്‍ക്കുന്ന് ക്യാന്പിന് മുന്പായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഉമ്മന്‌ചാണ്ടിയും,പികെ കുഞ്ഞാലിക്കുട്ടിയും നടത്തുന്നുണ്ടങ്കിലും കെ.എം മാണിയെ ഫോണില്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ലായെന്നതാണ് യുഡിഎഫിനെ കുഴക്കുന്നത്.