കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ സമഗ്ര പരിഷ്കരണം വേണം: തോമസ് ഐസക്

Update: 2018-05-15 10:09 GMT
കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ സമഗ്ര പരിഷ്കരണം വേണം: തോമസ് ഐസക്
Advertising

കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ സമഗ്രമാറ്റം വരുത്തണമെന്ന് ധനമന്ത്രി തോമസ് ഐസക്.

കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ സമഗ്രമാറ്റം വരുത്തണമെന്ന് ധനമന്ത്രി തോമസ് ഐസക്. പെന്‍ഷനും ശമ്പളവും കൃത്യമായി നടപ്പാക്കുന്നതിനൊപ്പം കെഎസ്ആര്‍ടിസിയെ സമഗ്ര പരിഷ്കരണത്തിന് വിധേയമാക്കണമെന്ന് തോമസ് ഐസക് വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ബജറ്റിനെ കുറിച്ചുള്ള സെഷനില്‍ പങ്കെടുക്കാനാണ് ധനമന്ത്രി തോമസ് ഐസക് എത്തിയത്. ബജറ്റിനപ്പുറം കെഎസ്‍ആര്‍ടിസിയെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു സദസ്സില്‍ നിന്ന് കൂടുതലും ഉയര്‍ന്നത്. പെട്രോളിന്റെയും ഡീസലിന്റെയും നികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ധനമന്ത്രിയുടെ ഉത്തരം.

ശമ്പള വര്‍ധനവ് നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ജീവനക്കാര്‍ അതിനനുസരിച്ച് ജോലിയെടുക്കണമെന്നും തോമസ് ഐസക് വ്യക്തമാക്കി.

Tags:    

Similar News