മദ്യ ശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി രംഗത്ത്
സര്‍ക്കാരിന് ധാര്‍മികതയില്ലെന്ന് ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.
സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തിന് എതിരെ കെസിബിസി രംഗത്ത് എത്തി. സര്‍ക്കാരിന് ധാര്‍മികതയില്ലെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സഭയുടെ ഉത്കണ്ഠയില്‍ അടിസ്ഥാനമില്ലെന്നും അടച്ചു പൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കുകയുള്ളൂവെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വിശദമാക്കി. സര്‍ക്കാരിന് എതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ തുറക്കുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തോട് അതിശക്തമായ ഭാഷയിലായിരുന്നു കെസിബിസിയുടെ പ്രതികരണം. ഓഖി ദുരന്തത്തേക്കാള്‍ വലിയ ദുരന്തമാണിതെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം സര്‍ക്കാര്‍ വില നില്‍കേണ്ടി വരുമെന്നുമായിരുന്നു താമരശ്ശേരി ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയേല്‍ നടത്തിയ പ്രതികരണം. സര്‍ക്കാരിന് ധാര്‍മിക തീരെയില്ലെന്ന് കുറ്റപ്പെടുത്തിയ കെസിബിസി ഏപ്രില്‍ രണ്ടിന് മദ്യവിരുദ്ധ പ്രക്ഷോഭ ദിനമായി ആചരിക്കാനും തീരുമാനിച്ചു. ഇതിന് പിന്നാലെയായിരുന്നു ടി.പി രാമകൃഷ്ണന്‍ സഭയ്ക്ക് മറുപടിയുമായി എത്തിയത്. കെസിബിസി നിലപാടിനെ പിന്തുണച്ച ചെന്നിത്തല സര്‍ക്കാര്‍ നയം ബാര്‍ ഉടമകള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമാണെന്നും കുറ്റപ്പെടുത്തി.