വാഗമണ്‍ - തേക്കടി - ഇടുക്കി ടൂറിസം സര്‍ക്യൂട്ട് പദ്ധതി നിര്‍മാണം സെപ്തംബറില്‍ തുടങ്ങും
വാഗമണ്‍ - തേക്കടി - ഇടുക്കി ഇക്കോ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സെപ്തബറില്‍ ആരംഭിക്കും.
വാഗമണ്‍ - തേക്കടി - ഇടുക്കി ഇക്കോ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സെപ്തബറില്‍ ആരംഭിക്കും. 69 കോടി രൂപ ചിലവു വരുന്ന പദ്ധതി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇടുക്കി വിനോദ സഞ്ചാരമേഖലയുടെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് ടൂറിസം സര്‍ക്യൂട്ടിലൂടെ നടപ്പാകുന്നത്. അഡ്വഞ്ചര്‍ പാര്‍ക്ക്, ഇക്കോ ലോഡ്ജ്, വാക്ക് വേകള്‍, ആംഫിതിയേററര്‍, ബഗ്ഗി കാറുകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി തുടങ്ങും. പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക അനുമതികള്‍ നേരത്തെ ലഭിച്ചിരുന്നു. പദ്ധതി നടത്തിപ്പിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ വിവിധ വകുപ്പുകളുടെ യോഗങ്ങള്‍ ഈ മാസം 30ന് ചേരും. പദ്ധതിയുടെ നടത്തിപ്പിന് ഏതെങ്കിലും തരത്തിലുളള തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അത് സംസ്ഥാനതലത്തില്‍ യോഗം ചേര്‍ന്ന് പരിഹരിക്കാനും കഴിഞ്ഞ ദിവസം വാഗമണ്ണില്‍ ചേര്‍ന്ന പദ്ധതി അവലോകന യോഗത്തില്‍ തീരുമാനമായി. പ്രകൃതി സൌന്ദര്യം നിലനിറുത്തിയും പരിസ്ഥിതിക്ക് കോട്ടം വരാതെയുമാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.