നാലു മാസം പ്രായമായ കുട്ടിയുടെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു

Update: 2018-05-16 15:00 GMT
Editor : Alwyn K Jose
നാലു മാസം പ്രായമായ കുട്ടിയുടെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു
Advertising

തിരുവനന്തപുരം എസ്എടി ആശൂപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നാലു മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ചികിത്സാപിഴവാണ് മരണത്തിന് കാരണമെന്ന് മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്

Full View

തിരുവനന്തപുരം എസ്എടി ആശൂപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നാലു മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ചികിത്സാപിഴവാണ് മരണത്തിന് കാരണമെന്ന് മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. പരാതി നല്‍കിയിട്ടും ആരോഗ്യ മന്ത്രി ഇടപ്പെട്ടില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.

ഈ മാസം 18നാണ് തിരുവനന്തപുരം മാറനല്ലൂരില്‍ സുരേഷ് ബാബു-രമ്യ ദമ്പതികളുടെ നാല് മാസം പ്രായമായ മകള്‍ രുദ്ര തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ത്വക്ക് അലര്‍ജിക്ക് ചികിത്സ തേടി വന്ന കുഞ്ഞിന് തെറ്റായ മരുന്നുകള്‍ നല്‍കിയതുമൂലമാണ് രോഗം മൂര്‍ച്ഛിച്ച് മരിക്കാനിടയായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനും ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് അയക്കാനും പൊലീസ് തയ്യാറാവുകയായിരുന്നു.

വീടിനുള്ളില്‍ മറവുചെയ്ത മൃതദേഹം തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തു. മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്‍ജന്‍ ശശികലയുടെയും പൊലീസിന്റെ ഫോറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ ഇടപെട്ടില്ലെന്ന് രുദ്രയുടെ പിതാവ് ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ മെഡി കോളജ് അധികൃതര്‍ ശ്രമിക്കുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നിലവില്‍ മെഡി കോളജ് എസ്ഐ ആണ് കേസ് അന്വേഷിക്കുന്നത്. ശാസ്ത്രീയ പരിശോധനയില്‍ ഡോക്ടര്‍മാരുടെ അനാസ്ഥ കണ്ടെത്തിയാല്‍ ഉന്നത തല അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News