മലയാളിക്ക് പൂക്കളമിടാന്‍ തമിഴകത്ത് പൂവുകളൊരുങ്ങിത്തുടങ്ങി
ഓണ വിപണി ലക്ഷ്യമാക്കി ഹെക്ടര്‍ കണക്കിന് പാടങ്ങളിലാണ് തമിഴ് കര്‍ഷകര്‍ പൂക്കള്‍ വിരിയിച്ചിരിക്കുന്നത്
മലയാളിയുടെ ഓണപ്പൂക്കളത്തിന് നിറം പകരാന്‍ പൂക്കള്‍ വിരിയുന്നത് തമിഴ്നാട്ടിലെ പാടങ്ങളില്‍ . ഓണ വിപണി ലക്ഷ്യമാക്കി ഹെക്ടര്‍ കണക്കിന് പാടങ്ങളിലാണ് തമിഴ് കര്‍ഷകര്‍ പൂക്കള്‍ വിരിയിച്ചിരിക്കുന്നത് . ചിങ്ങമാസത്തില്‍ പൂക്കള്‍ വാങ്ങുന്നതിന് ധാരാളം മലയാളികള്‍ തോവാളയിലെത്താറുണ്ട്.
സുന്ദരപാണ്ഡ്യപുരത്തും തൊവാളയിലും സൊറണ്ടൈലും ഒക്കെ ഇപ്പോള്‍ പൂക്കാലമാണ്. ആര്യങ്കാവ് അതിര്‍ത്തിക്കപ്പുറംഏതാനും കിലോമീറ്റര്‍സഞ്ചരിച്ചാല്‍ ഹെക്ടര്‍ കണക്കിന് പൂപ്പാടങ്ങള്‍ കാണാം. സൂര്യകാന്തിയാണ് പ്രധാന കൃഷി. വിളവ് മോശമായതിനാല്‍ തൊവാളയിലെ കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം കൃഷി ചെയ്തിരുന്നില്ല. നല്ല വിളവ് ലഭിക്കുന്നതിനായി അവര്‍ ഒരു വര്‍ഷത്തിലധികം മണ്ണ് തരിശിട്ടു. പ്രതീക്ഷിച്ചപ്പോലെ ഇത്തവണ നല്ല വിളവ് ലഭിക്കുകയും ചെയ്തു.
മലയാളിയുടെ ഓണത്തെ ലക്ഷ്യമാക്കി മറ്റ് പൂക്കളും അതിര്‍ത്തിക്കപ്പുറം വിരിയുന്നുണ്ട്. ഇത് കാണുന്നതിനായി തൊവാള തേടി എത്തുന്ന മലയാളികള്‍ നിരവധിയാണ്.
മലയാളിയുടെ പൂക്കാലം ഇപ്പോള്‍ വിരിയുന്നത് തമിഴ്നാട്ടിലെ കര്‍ഷകരുടെ പൂപ്പാടങ്ങളിലാണ്.